Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll Plazas

ടോ​ൾ പ്ലാ​സ​ക​ളി​ൽ ഇ​നി കാ​ത്തു​നി​ൽ​ക്കേ​ണ്ട; ഡ​ൽ​ഹി​യി​ലും ബാ​രി​യ​ർ-​ര​ഹി​ത ടോ​ൾ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ബാ​രി​യ​ർ-​ര​ഹി​ത ടോ​ൾ പ്ലാ​സ ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡ​ൽ​ഹി അ​ർ​ബ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ റോ​ഡി​ലെ മു​ണ്ഡ്‌​ക-​ബ​ക്ക​ർ​വാ​ല ടോ​ൾ പ്ലാ​സ​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഈ ​പു​തി​യ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഗു​ജ​റാ​ത്തി​ന് ശേ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യി ഡ​ൽ​ഹി മാ​റി.

മ​ൾ​ട്ടി-​ലെ​യ്ൻ ഫ്രീ ​ഫ്ലോ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ലെ ടോ​ൾ പ്ലാ​സ​ക​ളി​ൽ വാ​ഹ​നം വ​രു​മ്പോ​ൾ ബാ​രി​യ​ർ ഉ​യ​രു​ക​യും താ​ഴു​ക​യും ചെ​യ്യു​ന്ന രീ​തി ഇ​തി​ലി​ല്ല. പ​ക​രം, റോ​ഡി​ന് മു​ക​ളി​ലു​ള്ള സെ​ൻ​സ​റു​ക​ളും ക്യാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ ടോ​ൾ തു​ക ഈ​ടാ​ക്കും.

ടോ​ൾ പ്ലാ​സ​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തേ​ണ്ടി വ​രു​ന്നി​ല്ല, യാ​ത്രാ​സ​മ​യ​വും ഇ​ന്ധ​ന​വും ലാ​ഭി​ക്കാം. ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ നേ​ട്ട​ങ്ങ​ൾ. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ടോ​ൾ തു​ക കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ടോ​ൾ പ്ലാ​സ ക​ട​ന്നു​പോ​കു​മ്പോ​ൾ തു​ക ഈ​ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് ഇ-​നോ​ട്ടീ​സ് ല​ഭി​ക്കും.

നോ​ട്ടി​സ് ല​ഭി​ച്ച് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ണ​മ​ട​ച്ചാ​ൽ സാ​ധാ​ര​ണ ടോ​ൾ തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. 72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ ടോ​ൾ തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ​യാ​യി ന​ൽ​കേ​ണ്ടി വ​രും. ഇ​തി​നാ​യി ഫാ​സ്ടാ​ഗ് എ​പ്പോ​ഴും ആ​ക്ടീ​വ് ആ​യി​രി​ക്ക​ണം. ഫാ​സ്ടാ​ഗ് വാ​ല​റ്റി​ൽ മ​തി​യാ​യ ബാ​ല​ൻ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, വാ​ഹ​ന​ത്തി​ൽ ഹൈ ​സെ​ക്യൂ​രി​റ്റി ര​ജി​സ്‌​ട്രേ​ഷ​ൻ പ്ലേ​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

2026 സെ​പ്റ്റം​ബ​റോ​ടെ ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 17 ടോ​ൾ പ്ലാ​സ​ക​ൾ കൂ​ടി ഇ​ത്ത​ര​ത്തി​ൽ ബാ​രി​യ​ർ ര​ഹി​ത​മാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലും ഭാ​വി​യി​ൽ ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യേ​ക്കും.

Latest News

Corehub Up